2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

കതക്


കതക് തുറക്കുന്നത്
കാഴ്ചകളുടെ വിശാലതയിലെക്കാണ്


രാവിലെ .....................................
സിറ്റൌട്ടില്‍ ഇന്നത്തെ പത്രം വന്നു കിടപ്പുണ്ട്
ഇന്നലത്തെ ലോക കാഴ്ചകള്‍
താളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്
കതകു തുറന്നാല്‍
പത്രത്തിലെ കാഴ്ചകളിലേക്ക്
കണ്ണ് അയക്കാമായിരുന്നു ...

കതകു തുറന്നു
നമുക്ക് വെളിയിലേക്ക് ഇറങ്ങാം ...
രണ്ടു കണ്ണുമായി
ജനിച്ചതിനെ പഴിക്കാതെ
കിട്ടാവുന്ന കാഴ്ചകളെ എല്ലാം
ഓര്‍മയുടെ പോയിന്റില്‍ സേവ് ചെയ്യാം ...

രാത്രി ..........................................
എന്നെ മടുപ്പിക്കുന്നത്
വീട്ടിലേക്കു മടങ്ങി ചെല്ലുന്നതാണ് ...
കതകു തുറന്നു
അകത്തു കയറിയാല്‍
പരുക്കന്‍ ഭിത്തികള്‍ എന്നെ
ശ്വാസം മുട്ടിച്ചു കൊന്നാലോ .....??????

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

വചനം


ആദിയില്‍ പ്രണയം ഉണ്ടായിരുന്നു
പ്രണയം സത്യമായിരുന്നു
പ്രണയം നിന്നോട് കൂടെയായിരുന്നു
പ്രണയം നീയായിരുന്നു ....

കാലമേറെ കഴിഞ്ഞു ...
ഇന്ന് നീ ഭര്‍ത്താവ്, കുട്ടികള്‍ ,കുടുംബം

കാലമേറെ കഴിഞ്ഞു ...
ഇന്ന് ഞാന്‍ ഭാര്യ, കുട്ടികള്‍ ,കുടുംബം

പിരിയാന്‍ വേണ്ടി സ്നേഹിച്ചാല്‍
ദൈവത്തിനു പോലും
പ്രണയത്തില്‍ പരിവര്‍ത്തിക്കാന്‍
കഴിയില്ലെന്ന് ഉറപ്പല്ലേ പെണ്ണെ ...

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ജീവനില്‍ പാതി മുറിഞ്ഞു പോകുമ്പോള്‍


സെപ്തംപരില്‍ മനസ്സില്‍
ഒരു കടല്‍ സൃഷ്ട്ടിക്കപെടുമന്നു
കവടി നിരത്തിയയാള്‍
പറഞ്ഞിരുന്നില്ല...
കടലിനെ ഉപേക്ഷിച്ച
കക്കകള്‍ കള്ളം പറഞ്ഞതാവാം...
അവള്‍ എന്‍റെ ഹൃദയം മുഴുവന്‍
അടര്‍ത്തിയെടുത്തു കൊണ്ട്
പടിയിറങ്ങി പോവുകയാണ് ...
പെണ്ണെ നിനക്കെങ്ങനെ കഴിഞ്ഞു
എന്‍റെ ഉള്ളില്‍ നിന്നും ഇറങ്ങി പോകുവാന്‍...
ഓര്‍മ്മകള്‍ സ്വപ്നങ്ങളായി ഘനീഭവിക്കുന്നു ...
ഞെട്ടി ഉണരാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ...
അരുകില്‍ നീ ഇല്ലല്ലോ....
എന്‍റെ മനസ്സില്‍ ഞാന്‍ നിന്നെ അണിയിച്ചൊരുക്കി
മഴവില്ലിന്റെ നിറങ്ങള്‍ക്കുമപ്പുറം
ഉടുപ്പുകള്‍... വളകള്‍ ...കരിമഷികള്‍...
നീ നീലയനിഞ്ഞു നിന്നപ്പോഴെല്ലാം
കടലിന്റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു ...
എന്റെ ഉള്ളില്‍ ഒരു ചലച്ചിത്രം ഇഴഞ്ഞു നീങ്ങുന്നുണ്ട് ...


ഞാന്‍ നിന്നെ നീയാക്കി
നീ എന്നെ ഞാനാക്കി
പക്ഷെ ഞാന്‍ ഇനി
ഞാന്‍ അല്ലാതാവും...



കണ്ണില്‍ നിന്നും വീണ രക്തം കൊണ്ട്
തലയണ നനഞ്ഞു കറുത്ത് ...
കിടക്കയില്‍ കോമ ബാധിച്ച ഒരു ശരീരം
നരച്ചു കിടക്കുന്നു ...
ഇല്ല ... ഇനിയൊന്നും അവശേഷിക്കുന്നില്ല ....

ഒരിക്കലും നീ ഇനി മടങ്ങി വരരുത് ...
നീ പാര്‍ത്തിരുന്ന ഹൃദയം
എവിടെയോ കളഞ്ഞു പോയിരിക്കുന്നു ...